Monday, October 17, 2011

വെറുപ്പ്

വെറുപ്പ്

ഈ പ്രണയസന്ധ്യകളിൽ ഞാൻ ദഹിച്ചു തീരുകയാണു പ്രിയേ ……
ഞാനെന്നെ തന്നെ കഴുവിലേറ്റിയപോലെ. പിടയുകയാണു ഞാൻ
തീയില്ലാതെ ദഹിക്കുകയാണു ഞാൻ

ഈ വിരഹനൊമ്പരം എൻ നെഞ്ചിലട്ടഹാസം മുഴക്കുന്നു സഖീ..
ഞാനെന്റെ ഹ്രിദയത്തിലാഞു കുത്തട്ടെ പിളരട്ടെ ഞാൻ
അടിമുടി കരിയട്ടെ ഞാൻ

ഈ നിർജ്ജീവ മനുഷ്യാ‍വസ്ഥ എത്ര കഠിനം എന്റെ കണ്മണീ..
കരഞാലും കണ്ണീരിനു പോലും വെറുപ്പെന്റെ
കണ്ണിലൂടെ ഒഴുകാൻ

അജയ് വലപ്പാട്
ജൂൺ 07, 2010

Labels:

ചിരിമഴ

ചിരിമഴ

ഇന്നെന്റെ ഹ്രിദയത്തിൽ ഒരു മഴ പെയ്തു
ആ മഴയുടെ സംഗിതം രക്തത്തിലൂടെ അലിഞപ്പോൾ..
എനിക്ക് ജീവിതം തിരിച്ചു കിട്ടി, ഞാനിനി കരയില്ലാ..
കണ്ണുനിറഞാല്പോലും,

ഇന്നെന്റെ ഹ്രിദയത്തിൽ ഒരു മഴ പെയ്തു
ആ മഴത്തുള്ളികളുടെ കുളിർമ്മ സിരകളിലൂടെ  ഒഴുകിയപ്പോൾ..
ശരീരമാകെ കുളിർത്തു, ഞാനിനി വിയർക്കില്ലാ..
പൊരിവെയിലത്തുപോലും,

ഇന്നെന്റെ ഹ്രിദയത്തിൽ ഒരു മഴ പെയ്തു
ആ മഴത്തുള്ളികളുടെ കിലുക്കം ഒരു കവിതയായപ്പോൾ..
അതെന്റെ ജീവിതകാവ്യമായി..

ഇന്നെന്റെ ഹ്രിദയത്തിൽ ഒരു മഴ പെയ്തു
എന്റെ ജീവിത സഖിയുടെ പുഞ്ചിരി കേട്ടപ്പോൾ.,
അതൊരു മഴയായ് ഹ്രിദയത്തിൽ പെയ്തിറങ്ങി


അജയ് വലപ്പാട്
ജൂൺ 06, 2010

Labels:

ഇന്റർവ്യൂ

എന്റെ ആദ്യത്തെ ഇന്റർവ്യൂ.

അതെ വളരെ രസകരമായിരുന്നു ആ സംഭവം.  മംഗൾ വ്യാപാർ പ്രൈവറ്റ് ലിമിറ്റഡ് അതായിരുന്നു കമ്പ്നിയുടെ പേര്.  എക്സ്പോർട്ട് ഡയറക്റ്റർ ശ്രീ ഭവിൻഷായുടെ അസ്സിസ്റ്റന്റ് സെക്രട്ടറി ആയിട്ടായിരുന്നു പോസ്റ്റിംഗ്.  ഹർഷൻ, എന്റെ സദുപ്പാപന്റെ അമ്മായിച്ചന്റെ ഇളയമകൻ അന്ന് ഒരു പ്രൈവറ്റ് റിക്രുട്ട്മെന്റ് ഏജൻസി നടത്തിയിരുന്നു.  അവരാണ് എനിക്ക് ഈ ജോലി തരപ്പെടുത്തി തന്നത്.

ഇന്റർവ്യൂ ദിവസം എന്നെ ആ സ്ഥാപനത്തിൽ കൊണ്ടുവിട്ടുതന്നത് എന്റെ ഏറ്റവും ഇളയ പപ്പൻ ദേവനാണ്. ഉള്ളതിൽ വച്ച് ഏറ്റവും നല്ല പാന്റും ഷർട്ടും ആയിരുന്നു ഇട്ടിരുന്നത് എന്നാലും എന്റെ ഷൂ പഴഞ്ജനായിരുന്നു. അന്നു മഴയുള്ള ദിവസമായിരുന്നതിനാൽ ചളിയിലും വെള്ളതിലും ചവിട്ടി ഷൂവും സോക്സും നനഞ്ഞിരുന്നു.  അന്ന് റിസപ്ഷനിൽ ഇരുന്നിരുന്നത് രണ്ട് മലയാളി സ്ത്രികളായിരുന്നു.  അവരുടെ കണ്ണുകളിൽ എന്നോട് എന്തോ സഹതാപം നിഴലിച്ചുകാണുന്നുണ്ടായിരുന്നു.  ഓഫീസ്ബോയ് വന്ന് എന്നെ മുകളിലേക്ക് കൂട്ടികോണ്ട് പോയി.  അവിടെ മിസ്സ് ജാസ്മിൻ വലേര, ഭവിൻഷായ്ടെ പ്രൈവറ്റ് സെക്രട്ടറി ഇരിക്കുണ്ടായിരുന്നു.  ഉള്ളിൽ തികച്ചും അമേരിക്കൻ സ്റ്റാൻഡേർഡോടുകൂടിയ കാബിനിൽ ഭവിൻഷാ ഫോണിൽ തുരുതുരെ ഫോൺ ചെയ്ത്കോണ്ടിരിക്കുന്നുണ്ട്.  ഒരു വെളുത്ത് നീണ്ട് മെലിഞ്ഞ ഒരു രൂപം. “മെ ഐ കമ്മിംഗ് സർ”,  ഞാൻ ചോദിച്ചു..  ‘കം‘ അയാൾ മുഖത്ത് ഒരു ഭാവവ്യത്യാസവും കൂടാതെ പറഞു.  ഞാൻ ഒരു വിറയലോട്കൂടി അയാളുടെ മുമ്പിൽ സീറ്റിംഗായി.  ഇംഗ്ലീഷിൽ പരിചയപ്പെട്ടു.  പിന്നെ അദ്ദേഹം എനിക്ക് ഡിക്റ്റേഷൻ തന്നു.  Todays date,  Dear Mr. Gaede, we are manufacturers of dyes and dye intermediate products for the last.  ഇങ്ങനെ തുടങ്ങുന്നതായിരുന്നു ലെറ്റർ. മുകളിൽ ആദ്യം അടിവരയിട്ട സ്ഥലത്ത് ആ ദിവസത്തെ തീയതിയായിരുന്നു വക്കേണ്ടിയിരുന്നത് പക്ഷെ ഞാൻ അതുപോലെ തന്നെ പകർത്തി.  പിന്നെ dyes and dye(ചായം) intermediate എന്നു വക്കേണ്ടിയിരുന്നിടത്ത് ഞാൻ dies and die(മരണ/നാശം) intermediate എന്ന് എഴുതി.  അദ്ദേഹം ഡ്രാഫ്റ്റ് എടുത്ത് വായിച്ചു.  പിന്നീട് ഞാൻ ചൈത വിഡ്ഡിത്തം കണ്ട് പൊട്ടി പൊട്ടി ചിരിച്ചു എന്നിട്ട് എന്നോട് വളരെ വൌരവഭാവത്തിൽ ചോദിച്ചു.  എന്നാണ് ജോയിൻ ചെയ്യുന്നത് എന്ന്…… 

Labels:

തകര പത്തായം





തകരപ്പത്തായം
ജീവിതത്തിൽ നിന്നൊരേട്-

അയാളെ ആദ്യം കണ്ടപ്പോൾ തോന്നി വലിയ ജാഡയാണെന്ന് പിന്നെ മനസിലായി ആളൊരുവികാരഅല്ലാബുദ്ദിജീവിയാണെന്ന് വീണ്ടും വീണ്ടും കൂടു വിട്ടു കൂടുമാറാൻ വിധേയനായ മനുഷ്യനൻ ഒരു വലിയ  തകരപ്പത്തായവും വായിൽ നിറയേ മുറുക്കാനും ചവച്ച് അവസാനം ബർക്കയിലെത്തിയിരിക്കുന്നു, കണ്ട മാത്രയിൽ ഞാൻ മനസിൽ പാടി, ‘തലയിലെൻ സ്വൊന്തം ശവമഞ്ചമേന്തി,,,, അലയുന്നു ഡേസീ..‘അതെ എന്തായിരിക്കും തകരപ്പത്തായത്തിൽ.. ഞാൻ വീണ്ടും വീണ്ടും തലപുകച്ചു കൊണ്ടേയിരുന്നു.  ഒരു വലിയ തകരപത്തായവുമായി വായിൽ നിറയേ മുറുക്കാനും ചവച്ച് ചവച്ച് ഒരു ഷേക്ക് ഹാന്റിനായി കയ്യ് നീട്ടിയപ്പോൾ ദ്യം വിരസത തോന്നി പക്ഷെ അതൊന്നും പുറത്തു കാണിക്കാതെ പരസ്പരം പരിചയപ്പെട്ടു കുറച്ചു ഓവറല്ലേ എന്നും തോന്നിയതുകൊണ്ടാവാം, അയാൾക്കു വേണ്ട സൌകര്യങ്ങൾ ഒക്കെ പെട്ടെന്നു ചൈതുകൊടുത്തിട്ടു ഓടി ഓഫീസിലെത്തി, റിസീവറെടുത്തു ചെവിയിൽ ഫിറ്റ് ചൈതു അയാളെ ഇവിടെ അയച്ചതിനു പിന്നെലെ വൻശക്തികളിലൊരാൾക്ക് നമ്പർ കറക്കി ചോദിച്ചു, “ഒരൈണ്ണത്തിനെ കയറ്റിവിട്ടിട്ടുണ്ടല്ലോ.? ആളു മുറുക്കാനൊക്കെ ചവച്ചു, വല്യ ഗൌരവത്തിൽ വല്യ ഒരു തകരപ്പെട്ട്യും തലേ വച്ചു വന്നിരിക്കുന്നൂ, പാവത്തിനു എന്താവോ പറ്റീത്.. എന്താ ഇങ്ങട്ട് വിട്ടതിന്റെ കാരണം, നല്ലനടപ്പാണോ?അതും ചോദിക്കാതിരുന്നില്ലാ പക്ഷെ അയാളെ പറ്റി അദികം ഒന്നും ചോദിക്കേണ്ടി വന്നില്ലാ, അല്ലാതെ തന്നെ എനിക്ക് എല്ലാം മനസിലായ്ക്കാൻ പറ്റി. 

പതിയെ പതിയ തകരപ്പാട്ടയുടെ തുറക്കാനാവാത്ത സത്യം എന്റെ മനസിൽ അലിഞലിഞ്ഞില്ലാതായി എങ്കിലും മനുഷ്യനെ ഞാൻ ദിവസവും രാവിലെ കാണുകയും മൈന്റ് ചെയ്യുകയും ചെയ്തിരുന്നു ഒരു ദിവസം ഡ്യൂട്ടിക്കെത്താൻ വൈകിയതിനെ തുടർന്ന് എന്റെ മുന്നിൽ വച്ചു അയാളെ ഷൌട്ട് ചെയ്യുന്നത് കണ്ടപ്പൊൾ സഹതാപവും, പിന്നെ എന്റെ മനസിൽ മനുഷ്യനെന്താ ഇങ്ങനെ?“ എന്നും ചോദിക്കാതിരുന്നില്ലാ.  ഒരു ദിവസം എന്തോ ഞങ്ങൾ തമ്മിൽ ചർച്ച ചെയ്യുന്നതിനിടേ അയാൾ ചോദിച്ചു, തനിക്കെന്നെ സഹായിക്കാമോ എന്ന്.. ഞാൻ ആശ്ചര്യപ്പെട്ടു, മനുഷ്യനെന്തിനാണു എന്റെ സഹായം, ഈശ്വരാ അയാൾ സഹായം ഇങ്ങോട്ടു ചോദിക്കുന്നതിനു മുൻപ് ഞാൻ ദൈവത്തിനു സ്തുതി പറഞു, എനിക്കയാളെ സഹായിക്കാൻ പറ്റണേ ആറാം തമ്പുരാനിലേ മോഹൻലാലിന്റെ ഡയലോഗ്ഗ് മനസിൽ വന്നു.. പക്ഷെ പുറത്തു പറഞില്ലാ.. “ദക്ഷിണവക്കാൻപാവം ഊരുതെണ്ടിയുടെ കയ്യിലെവിടെന്നാ ഓട്ടകാൽണ!!!!. അയാൾ എനിക്കൊരു വെള്ളകടലാസെടുത്തു നീട്ടി, എന്നിട്ടു പറഞൂ ഇതൊന്നു വായിച്ച് നോക്കൂ, പബ്ലിഷ് ചെയ്യാൻ പറ്റോ പേരുമാറ്റി എനിക്കയാളോട് വീണ്ടും സഹതാപവും പിന്നെ കുറച്ചു സ്നേഹവും തോന്നി.. ‘ഊം ഞാൻ നോക്കട്ടെ എന്നും പറഞു.. അതെ അതൊരു കവിത ആയിരുന്നു. നല്ലനടപ്പിനു അയച്ച സ്ഥലം മോശമല്ലാ പിന്നെ എന്റെ മനസു പറഞു. അയാളുടെ കവിത വായിച്ചതിനു ശേഷം ഞാൻ ചോദിച്ചു ഞാൻ എന്തു സഹായമാണു ചെയ്യേണ്ടത് അയാൾക്ക് ഒരു ബ്ലോഗ് ഉണ്ടാക്കണം, ഞാൻ അതേറ്റു, എന്നെകൊണ്ടാവുന്ന സപ്പോർട്ട് എല്ലാം ചൈതു തരാം എന്നും ഉറപ്പുകൊടുത്തു 

പിന്നെയൊരിക്കൽ വളരെ യാദ്രിശ്ചികമായി ഞാൻ അയാളുടെ ആശ്രമത്തിൽ പ്രവേശിക്കുകയുണ്ടായി. ഒരു മിന്നൽ പോലെ അരണ്ട വെളിച്ചത്തിൽ ഞാൻ വീണ്ടും ആ പഴയ തകരപ്പത്തായം ശ്രദ്ദിച്ചു, അതെന്നെ നോക്കി ഇളിച്ചു കാണിക്കുന്ന പോലെ തോന്നി എന്തായിരിക്കും അതിൽ. എനിക്കാകാംഷ പെരുത്തു മുറിയിലേക്ക് വന്ന എന്നോട് ആയാൾ വാചാലനായി അയാൾ എനിക്ക് അപ്പോൾ എഴുതിയ ഒരു കവിത വായിച്ചു കേൾപ്പിച്ചു തന്നു, ഞാൻ പറഞു അസാദ്യം, നിങ്ങൾ ഒരു അൽഭുതമാണു അനിർവചനീയം,  എനിക്ക് നിങ്ങളോട് ആരാധന തോന്നുന്നു.. പെട്ടെന്ന് അയാൾ എഴുന്നേറ്റ് ആ മുക്കിലിരുന്ന അയാളുടെ ശവമഞ്ചത്തിനടുത്തേക്ക് നീങ്ങി, എനിക്ക് ചെറിയ ഒരു ഭയം തോന്നി  കാരണം ഞാൻ പറഞത് അയാൾക്കിഷ്ട്ടപെട്ടില്ലേ, ആവോ?. അദികം താമസിയാതെ അയൾ ആ തകരപത്തായം എനിക്ക് തുറന്നു കാണിച്ചു, പത്തിരുപതു വർഷത്തെ ജീവിത സാഷ്ക്കാരം പോലെ ആ പെട്ടി, ഇന്നിതാ എന്റെ മുന്നി മലർക്കെ തുറന്നിരിക്കുന്നു ഞാനൊരു നെടുവീർപ്പിട്ടു,  അതിൽ നിന്നും വർഷങ്ങൾ പഴക്കമുള്ള പ്ലാസ്റ്റിക് ബാഗ് അയാൾ എടുത്തു പുറത്തിട്ടു, പിന്നീട് അതിൽ നിന്നും വിലപിടിച്ച മുത്തുകൾ പറുക്കി പറുക്കി എടുക്കുന്ന ഗൌരവത്തോടേ കൂറേ ലിഖിതങ്ങളും, ഡയറികളൂം എനിക്കായ് തുറന്നു വച്ചു, അതെ അതയാളുടെ കഥയാണു, കഥയില്ലാ കഥകളും പിന്നെ കുറേ കവിതകളുമായിരുന്നു  എന്നോട് അയാൾ വീണ്ടും വീണ്ടും വാചാലനായിക്കൊണ്ടിരുന്നുപിന്നെ പറഞുഎനിക്കിതൊക്കെ ഒന്നും ചിട്ടപെടുത്തണംഞാൻ മനസിലോർത്തു എനിക്കെങ്ങിനെ അയാളെ സഹായിക്കാൻ കഴിയും എന്ന്,, ഒരു ജീവിത യാഥാർത്യം എന്റെ കണ്മുന്നിൽ നഗ്നമായികൊണ്ടിരിക്കുന്ന കാഴ്ച്ച  അതെ. “ഒരു യഥാർത്ത കലാകാരൻ പ്രശസ്തി ആഗ്രഹിക്കാത്തതു എന്തു കൊണ്ടാണെന്ന് എനിക്കീ നിമിഷം ബൊദ്യമായിരിക്കുന്നൂ..!!! “  *********

*******പിന്നീടെപ്പോഴോ എന്റെ മനസു മന്ത്രിച്ചു അയാൾക്ക് ആ തകര പത്തായത്തിന്റെ ഭാരം ഇനിയും അധികനാൾ ചുമക്കാൻ കഴിയില്ലെന്ന്                                                                                                   

അജയ് വലപ്പാട്
24-10-2010


Labels: