Monday, October 17, 2011

ഇന്റർവ്യൂ

എന്റെ ആദ്യത്തെ ഇന്റർവ്യൂ.

അതെ വളരെ രസകരമായിരുന്നു ആ സംഭവം.  മംഗൾ വ്യാപാർ പ്രൈവറ്റ് ലിമിറ്റഡ് അതായിരുന്നു കമ്പ്നിയുടെ പേര്.  എക്സ്പോർട്ട് ഡയറക്റ്റർ ശ്രീ ഭവിൻഷായുടെ അസ്സിസ്റ്റന്റ് സെക്രട്ടറി ആയിട്ടായിരുന്നു പോസ്റ്റിംഗ്.  ഹർഷൻ, എന്റെ സദുപ്പാപന്റെ അമ്മായിച്ചന്റെ ഇളയമകൻ അന്ന് ഒരു പ്രൈവറ്റ് റിക്രുട്ട്മെന്റ് ഏജൻസി നടത്തിയിരുന്നു.  അവരാണ് എനിക്ക് ഈ ജോലി തരപ്പെടുത്തി തന്നത്.

ഇന്റർവ്യൂ ദിവസം എന്നെ ആ സ്ഥാപനത്തിൽ കൊണ്ടുവിട്ടുതന്നത് എന്റെ ഏറ്റവും ഇളയ പപ്പൻ ദേവനാണ്. ഉള്ളതിൽ വച്ച് ഏറ്റവും നല്ല പാന്റും ഷർട്ടും ആയിരുന്നു ഇട്ടിരുന്നത് എന്നാലും എന്റെ ഷൂ പഴഞ്ജനായിരുന്നു. അന്നു മഴയുള്ള ദിവസമായിരുന്നതിനാൽ ചളിയിലും വെള്ളതിലും ചവിട്ടി ഷൂവും സോക്സും നനഞ്ഞിരുന്നു.  അന്ന് റിസപ്ഷനിൽ ഇരുന്നിരുന്നത് രണ്ട് മലയാളി സ്ത്രികളായിരുന്നു.  അവരുടെ കണ്ണുകളിൽ എന്നോട് എന്തോ സഹതാപം നിഴലിച്ചുകാണുന്നുണ്ടായിരുന്നു.  ഓഫീസ്ബോയ് വന്ന് എന്നെ മുകളിലേക്ക് കൂട്ടികോണ്ട് പോയി.  അവിടെ മിസ്സ് ജാസ്മിൻ വലേര, ഭവിൻഷായ്ടെ പ്രൈവറ്റ് സെക്രട്ടറി ഇരിക്കുണ്ടായിരുന്നു.  ഉള്ളിൽ തികച്ചും അമേരിക്കൻ സ്റ്റാൻഡേർഡോടുകൂടിയ കാബിനിൽ ഭവിൻഷാ ഫോണിൽ തുരുതുരെ ഫോൺ ചെയ്ത്കോണ്ടിരിക്കുന്നുണ്ട്.  ഒരു വെളുത്ത് നീണ്ട് മെലിഞ്ഞ ഒരു രൂപം. “മെ ഐ കമ്മിംഗ് സർ”,  ഞാൻ ചോദിച്ചു..  ‘കം‘ അയാൾ മുഖത്ത് ഒരു ഭാവവ്യത്യാസവും കൂടാതെ പറഞു.  ഞാൻ ഒരു വിറയലോട്കൂടി അയാളുടെ മുമ്പിൽ സീറ്റിംഗായി.  ഇംഗ്ലീഷിൽ പരിചയപ്പെട്ടു.  പിന്നെ അദ്ദേഹം എനിക്ക് ഡിക്റ്റേഷൻ തന്നു.  Todays date,  Dear Mr. Gaede, we are manufacturers of dyes and dye intermediate products for the last.  ഇങ്ങനെ തുടങ്ങുന്നതായിരുന്നു ലെറ്റർ. മുകളിൽ ആദ്യം അടിവരയിട്ട സ്ഥലത്ത് ആ ദിവസത്തെ തീയതിയായിരുന്നു വക്കേണ്ടിയിരുന്നത് പക്ഷെ ഞാൻ അതുപോലെ തന്നെ പകർത്തി.  പിന്നെ dyes and dye(ചായം) intermediate എന്നു വക്കേണ്ടിയിരുന്നിടത്ത് ഞാൻ dies and die(മരണ/നാശം) intermediate എന്ന് എഴുതി.  അദ്ദേഹം ഡ്രാഫ്റ്റ് എടുത്ത് വായിച്ചു.  പിന്നീട് ഞാൻ ചൈത വിഡ്ഡിത്തം കണ്ട് പൊട്ടി പൊട്ടി ചിരിച്ചു എന്നിട്ട് എന്നോട് വളരെ വൌരവഭാവത്തിൽ ചോദിച്ചു.  എന്നാണ് ജോയിൻ ചെയ്യുന്നത് എന്ന്…… 

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home