Saturday, October 15, 2011

കോതകുളം ബീച്ച്

കോതകുളം ബീച്ച്. മനോഹരമായ ഈ ബീച്ചിലാണ് ത്രിപ്രയാറ് പുഴയിൽ നിന്നും വരുന്ന കൈത്തോടുകൾ അവസാനിക്കുന്നത്. 
തോടും കടലും സംഗമിക്കുന്ന ഇടമായതിനാൽ ഇവിടെത്തെ പ്രക്രിതി വളരെ മനോഹരമാണു.

തോടിന്റെ സംഗമസ്ഥലമായതുകൊണ്ട് ഇവിടെ ജലനിരപ്പ് ഉയരുന്നതും താഴുന്നതു പെട്ടെന്നായിരിക്കും.

     ചുറ്റും തെങ്ങിൻ തോപ്പുകളാണു. 
കടലിനോടടുക്കുമ്പോൾ കാറ്റാടി മരങ്ങൾ സമ്രിദ്ദിയായിട്ടുണ്ട്.
ഈ ഭാഗത്ത് മനോഹരമായ പുള്ളിക്കുത്തുകളുള്ള പ്രത്യേക തരം മത്സ്യങ്ങളെ കാണാം.  ഈ പ്രദേശത്തല്ലാതെ ഇത്തരം മത്സ്യത്തെ മറ്റെങ്ങും ഞാൻ കണ്ടിട്ടില്ല. 

ആദ്യമൊക്കെ ഇവിടെ കയർ വ്യവസായം ഉണ്ടായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.

കുറച്ചകലെ ഒരു വ്രക്ഷത്തിൽ വവ്വാലുകൾ തലകീഴായി തൂങ്ങി കിടക്കുന്ന കാഴ്ച്ച എന്നെ ആകർഷിച്ചു.

ഒരു തലമുറ ഉപയോഗിച്ചു കേടുവന്ന് ഉപയോഗ ശൂന്യമായ വഞ്ചികൾ കുറച്ചു അക്ലെ ആയി മാറ്റി ഇട്ടിരിക്കുന്നത് കാണാം. 

ഈ സ്ഥലത്തിനെ സമീപ വാസികൾ അറപ്പ എന്നും വിളിക്കും. 

രണ്ടു തലമുറ മുൻപ് ഇവിടെ ശവം കത്തിക്കുന്ന സ്ഥലമായിരുന്നു എന്ന് പറഞു കേട്ടിട്ടുണ്ട്.  അതുകൊണ്ടായിരിക്കാം ഇവിടെ ശവംനാറിപ്പൂക്കൾ സമ്മ്രിദ്ദിയായി വളരുന്നത്.  രാത്രിയിൽ കടൽ കരയിൽ നിന്നും ആരും കത്തിക്കാതെ തന്നെ തീ പാറുന്നത് പലരും കണ്ടിട്ടുണ്ട്.  പിന്നീട് ഇത് നിർത്തലാക്കി.

 പ്രക്രിതി രമണീയമായ ഈ സ്ഥലത്ത് ഇപ്പോൾ വീഡിയോ ഷൂട്ടിംഗ് നടക്കാറുണ്ട്.  ഇവിടെ കടലിന്റെ ഇരമ്പലൂം തോടിന്റെ പച്ചപ്പും ഒരു പോലെ ആസ്വദിക്കാം.

കാറ്റാടി മരങ്ങളുടെ ഇടയിലേക്ക് കയറിയാൽ പടിഞാറൻ കാറ്റിന്റെ മാസ്മരികത ശരിക്കും ആസ്വദിച്ചറിയാം. 

വീശുവല വീശുന്ന മുക്കുവന്മാരെ കാണാം.

 
ആ കാണുന്നതാണു അറപ്പയുടെ സംഗമസ്ഥാനം.

താറാവിൻ കൂട്ടം തോടിനോട് ഓരം ചേർന്ന് നീന്തുന്നത് കാണാം.  സൂര്യപ്രകാശമേറ്റ ശവംനാറിഇപൂക്കൾ വെൺപ്രഭ പരത്തി കടൽ തീരം നിറയേ പുഷ്പ്പിച്ചു നിൽക്കുന്നത് കാണാം. പശുക്കൾ മേയുന്നത് കാണാം.

ഞാനിപ്പൊൾ നിൽക്കുന്നത് ഇടതൂർന്ന കാറ്റാടി മരങ്ങൾക്കിടയിലാണു.


വിചിത്രമായ പ്രക്രിതി ഭംഗി കൊണ്ട് കോതകുളം ബീച്ച് ഞങ്ങളുടെ സ്വന്തം കോവളം ബീച്ച് ആണു.  

Labels: